Pirovom Church | ഓർത്തഡോക്സ് സഭയ്ക്കുള്ളിൽ സർക്കാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു

2018-12-22 23

സുപ്രീംകോടതിവിധി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ഓർത്തഡോക്സ് സഭയ്ക്കുള്ളിൽ സർക്കാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അതേസമയം സഭയ്ക്കുള്ളിലും ചേരിതിരിവ് ഉണ്ടാകുന്നതായാണ് സൂചനകൾ. പിറവം പള്ളിയിലും കോതമംഗലം ചെറിയപള്ളിയിൽ സർക്കാർ എന്തുകൊണ്ട് സുപ്രീംകോടതിവിധി നടപ്പാക്കുന്നില്ല എന്ന് ഹൈക്കോടതിയും സർക്കാരിനോട് ചോദിച്ചിരുന്നു. അഞ്ചരക്കോടി വിശ്വാസികൾ വരുന്ന ശബരിമലയിൽ സർക്കാർ എന്ത് ത്യാഗം സഹിച്ചും സുപ്രീംകോടതി വിധി നടപ്പാക്കാൻ മുതിർന്നപ്പോൾ 3000 വിശ്വാസികൾ മാത്രമുള്ള പിറവം പള്ളി സർക്കാർ ഇതിന് മുതിരാത്തത് എന്തുകൊണ്ടാണെന്ന് ചോദ്യമാണ് ഓർത്തഡോക്സ് സഭയിൽ നിന്നും ഉയർന്നു വരുന്നത്.

Videos similaires